മക്കിമല ഭൂമിതട്ടിപ്പ്: വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട് മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. വില്ലേജ് ഓഫീസര്‍ രവിയെ ആണ് വയനാട് ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളില്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് ഇദ്ദേഹം ഇടപെട്ടതെന്നും കലക്ടര്‍ വ്യക്തമാക്കി.തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ വിമുക്ത സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത 1084 ഏക്കര്‍ സ്ഥലമാണ് ഭൂമാഫിയ തട്ടിയെടുത്തത്.
പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top