മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ വിധി 16ന്

ന്യൂഡല്‍ഹി: സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതികളായ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ ഈ മാസം 16ന് വിധി പറയും. കേസില്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിയും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ പ്രത്യേക ജഡ്ജിയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. 2007 മെയ് 18ന് മക്കാ മസ്ജിദില്‍ നടന്ന സ്‌ഫോടനത്തില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് എത്തിയ ഒമ്പത് വിശ്വാസികള്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, സ്വാമി അസീമാനന്ദ, ഭാരത് മോഹാല്‍ രാദേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് പ്രതികള്‍. കേസ് ആദ്യം അന്വേഷിച്ച ഹൈദരാബാദ് പോലിസ് നിരപരാധികളായ മുസ്‌ലിം യുവാക്കളെ പ്രതികളാക്കി ജയിലിലടച്ചിരുന്നു. പിന്നീട് എന്‍ഐഎ അന്വേഷണത്തിലാണ് ഹിന്ദുത്വ സംഘടനകളുടെ പങ്ക് വ്യക്തമായത്. ഹിന്ദുത്വരുടെ പങ്കിനെക്കുറിച്ച് അസീമാനന്ദ മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു.

RELATED STORIES

Share it
Top