മക്കാ മസ്ജിദ് സ്‌ഫോടന കേസ്, ജഡ്ജിയുടെ രാജി തള്ളി

ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞതിനു തൊട്ട് പിന്നാലെ രാജിവച്ച ജഡ്ജി രവീന്ദര്‍ റെഡ്ഡിയോട് ജോലിക്ക് ഹാജരാവാന്‍ ആന്ധ്രപ്രദേശ്  ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് ചീഫ് ജസ്റ്റിസ് തള്ളി. സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ജഡ്ജി വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചതെന്നാണ് കരുതപ്പെടുന്നത്്.
രാജിക്കത്തിന് പുറമേ, എന്‍ഐഎ ജഡ്ജിയുടെ 15 ദിവസത്തെ അവധിക്കുള്ള അപേക്ഷയും ആന്ധ്രപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍ റദ്ദാക്കി. ഹൈദരാബാദിലെ എന്‍ഐഎ കോടതിയിലെ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിയായ രവീന്ദര്‍ റെഡ്ഡി ഏപ്രില്‍ 16ന് മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞ ഉടനെയാണ് രാജിവച്ചത്. കേസില്‍ സ്വാമി അസീമാനന്ദയടക്കം എല്ലാ പ്രതികളെയും ഇദ്ദേഹം വെറുതെ വിട്ടിരുന്നു.

RELATED STORIES

Share it
Top