മക്കയില്‍ തീപിടുത്തം:മൂന്ന് മരണംറിയാദ്: മക്കയിലെ ഹജ്ജ് സ്ട്രീറ്റിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീപിടുത്തമുണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് എത്തി തീ അണച്ചെങ്കിലും കെട്ടിടത്തിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top