മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതം: സുദേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരേ എഡിജിപി സുദേഷ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്‌കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായിട്ടാണെന്നും പരാതിയില്‍ പറയുന്നു. എഡിജിപിയുടെ മകള്‍ക്കെതിരേയും ഗവാസ്‌കര്‍ക്കെതിരേ രേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലിസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകള്‍ക്കെതിരേ കേസെടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനാണ് ഗവാസ്‌കര്‍ക്കെതിരേ കേസ്.
അതേസമയം, എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ ഗവാസ്‌കറിനെ അറസ്റ്റ് ചെയ്യുന്നത് ജൂൈല 4 വരെ ഹൈക്കോടതി തടഞ്ഞു. ജൂലൈ 4ന് സിംഗിള്‍ െബഞ്ച് ഹരജി വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top