'മകള്‍ പിറക്കട്ടെ അവള്‍ പഠിക്കട്ടെ'; പെണ്‍ഭ്രൂണഹത്യക്കെതിരേ ഫഌഷ് മോബ്തൃശൂര്‍: പെണ്‍ഭ്രൂണഹത്യക്കെതിരേയും സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടും ‘മകള്‍ പിറക്കട്ടെ അവള്‍ പഠിക്കട്ടെ’ മുദ്രവാക്യവുമായി നാലിടങ്ങളില്‍ ഫഌഷ് മോബ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിലായിരുന്ന പരിപാടി. പ്രചാരണം മെയ് 8 ന് സമാപിക്കും. കോര്‍പറേഷനിലെ പരിപാടി മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിലെ  പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ കെ അജീഷ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മിനി ടീച്ചര്‍ സംസാരിച്ചു. ആര്‍സിഐ ഓഫിസര്‍ ഡോ.കെ ഉണ്ണികൃഷ്ണന്‍, മാസ് മീഡിയ ഓഫിസര്‍ ടോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top