മകളെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഭാര്യയെ കുത്തിക്കൊന്നുഗുവാഹതി : സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കോടതി പരിസരത്തുവച്ച് കുത്തിക്കൊന്നു. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യ റിഥയെ കുത്തിക്കൊലപ്പെടുത്തിയത്. മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന ഭാര്യയുടെ പരാതിയിന്‍മേലുള്ള കേസില്‍ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് പോവുന്നതിനിടെയാണ്  പൂര്‍ണ നഹര്‍ ദേഖ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഭാര്യയെ കുത്തിയത്. കുത്തേറ്റ സ്ത്രീയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പൂര്‍ണയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒമ്പത് മാസം മുമ്പ് ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായിരുന്ന പൂര്‍ണ ഈയടുത്തായണ് ജാമ്യത്തിലിറങ്ങിയത്. താന്‍ മകളെ ബലാത്സംഗം ചെയ്തുവെന്നത് വ്യാജ പരാതിയാണെന്നും ഇക്കാരണത്താലാണ് കുത്തിയതെന്നും ഇയാള്‍ പറഞ്ഞു. യിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.

RELATED STORIES

Share it
Top