മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ കേസെടുത്തു

തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്ന കുറ്റത്തിന് പിതാവ് ജയില്‍ശിക്ഷ അനുഭവിക്കുന്നതു പോലിസിന്റെ അനുചിത നടപടി മൂലമാണെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കൃത്യമായ അന്വേഷണം നടത്താതെയും ഡിഎന്‍എ റിപോര്‍ട്ടില്‍ പിതാവിന് പങ്കില്ലെന്ന് തെളിഞ്ഞത് കോടതിയില്‍ നിന്നു മറച്ചു വച്ചും പിതാവിന് ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്തുവെന്നായിരുന്നു വാര്‍ത്ത. കുട്ടിയുടെ അച്ഛന്‍ ഒമ്പതു മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പ്രായപൂര്‍ത്തിയാവാത്ത മകള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പോക്‌സോ നിയമം പ്രകാരം കുട്ടിയുടെ ചുമതലയും സംരക്ഷണവും അന്നുതന്നെ പോലിസ് ഏറ്റെടുത്തു. പോലിസിനോടും വിദ്യാഭ്യാസ വകുപ്പിനോടും റിപോര്‍ട്ട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.

RELATED STORIES

Share it
Top