മകളെ പീഡിപ്പിച്ചെന്ന കേസ്: പിതാവിനെ വെറുതെ വിട്ടു

കൊച്ചി: മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി.  പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുമ്പളങ്ങി സ്വദേശിയെയാണ് ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നീരീക്ഷിക്കുന്നു. മറ്റൊരു കേസിലും പ്രതിയല്ലെങ്കില്‍ ഇയാളെ വിട്ടയക്കണമെന്നും ഉത്തരവിന്റെ പകര്‍പ്പ് ജയില്‍ അധികൃതര്‍ക്ക് നല്‍കണമെന്നും ഉടന്‍ നടപടി വേണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് മകള്‍ മാതാവിനെ അറിയിക്കുന്നതോടെയാണ് നിയമനടപടികളുടെ തുടക്കം. പെണ്‍കുട്ടി ഇക്കാര്യം സ്‌കൂളിലെ അധ്യാപികയെയും അറിയിച്ചു. മാതാവിനെ അധ്യാപിക സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് പള്ളുരുത്തി പോലിസിനെ അറിയിക്കുകയുമായിരുന്നു. ഈ കേസില്‍ 2013ലാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിലില്‍ കഴിഞ്ഞു വരവെ കോടതി അനുവദിച്ച സൗജന്യ നിയമ സഹായത്തിലൂടെയാണ് അപ്പീലും വാദവും നടന്നത്.

RELATED STORIES

Share it
Top