മകളുടെ ഘാതകരെ പോലിസ് സംരക്ഷിക്കുന്നുവെന്ന് മാതാവ്

തിരുവനന്തപുരം: മകളുടെ ഘാതകരെ അറസ്റ്റ് ചെയ്യാതെ പോലിസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് മാതാവ് രംഗത്ത്. തിരുവല്ലം മേനിലം ചെമ്മണ്ണുവിള പുത്തന്‍ വീട്ടില്‍ ശോഭനയാണ് മകള്‍ അഞ്ജുവിന്റെ ഘാതകരെ പോലിസ് സംരക്ഷിക്കുന്നതായി പരാതിപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരി 22ന് ഭര്‍ത്തൃഗൃഹമായ മേനിലം പുത്തന്‍വിള വീട്ടില്‍വച്ച് മരണപ്പെട്ടത്. തിരുവല്ലം പോലിസ് കേസെടുത്തെങ്കിലും അന്വേഷണമൊന്നും നടന്നില്ല. ശോഭന മകള്‍ക്ക് നല്‍കിയ രണ്ടു ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും 22 പവന്‍ ആഭരണങ്ങളും ഭര്‍ത്താവും അയാളുടെ വീട്ടുകാരും കവര്‍ന്നെടുത്തു. അഞ്ജുവിന്റെ മകളെ വിട്ടുകിട്ടാനായി വിവിധ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഭര്‍ത്താവ് ഗിരീഷിന്റെ പരസ്ത്രീ ബന്ധത്തെ അഞ്ജു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും ശോഭന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

RELATED STORIES

Share it
Top