മകന്റെ മരണം : യഥാര്‍ഥ ഘാതകരെ പിടികൂടണമെന്ന് മാതാവ്കോട്ടയം: മകന്റെ മരണത്തിന് ഉത്തരവാദികളായ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നീതിതേടി മാതാവ് രംഗത്ത്. 2013 മെയ്് 26ന് കൊല്ലപ്പെട്ട വാഴൂര്‍ പുളിക്കല്‍കവല പൂവത്തുംകുഴി മിഥുന്‍ പി മധുവിന്റെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതാവ് പി സി മിനിമോളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനൊരുങ്ങുന്നത്. കൊലപാതകക്കേസ് അട്ടിമറിക്കാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും ശ്രമം നടന്നിരുന്നതായും ഒരിക്കല്‍പ്പോലും പോലിസ് തന്നില്‍ നിന്ന് മൊഴിയെടുത്തിട്ടില്ലെന്നും മിനിമോള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 14ാംമൈല്‍ സ്വദേശിയായ ഉള്ളിയില്‍ വാവച്ചന്‍ എന്നയാളാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകന്‍ തന്നോട് പറഞ്ഞിരുന്നതാണ്. വീടിനു മുന്നിലെ വഴിയിലിരിക്കുമ്പോള്‍ വാഹനത്തിലെത്തിയ വാവച്ചന്‍ തന്നെ വെട്ടുകയായിരുന്നെന്നാണ് മകന്‍ തന്നോട് പറഞ്ഞത്. മകന്റെ മരണത്തിനു ശേഷം സിഎസ്ഡിഎസ് എന്ന സംഘടന തന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തി. അഞ്ചു ലക്ഷം രൂപ നല്‍കുമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും 50,000 രൂപ മാത്രമാണ് ലഭിച്ചതെന്നും മാതാവ് മിനിമോള്‍ ആരോപിച്ചു.

RELATED STORIES

Share it
Top