മകന്റെ പ്രണയവിവാഹ പ്രശ്‌നത്തില്‍ മാതാവിനെ മര്‍ദിച്ചെന്ന്

പീരുമേട്: മകന്‍ പ്രണയവിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന വ്യാജേന മാതാവിനെ വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പശുപ്പാറ സ്വദേശിനി റോസ്‌മേരി (51)യാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുന്നത്. പശുപ്പാറ സ്വദേശി റോസ്‌മേരിയുടെ മകന്‍ വീട്ടുകാര്‍ അറിയാതെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അനുമതിയോടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് വിവാഹം നടന്നത്.  മകന്റെ ഫോണില്‍ വിവാഹഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് ചോദ്യംചെയ്തതോടെയാണ് വിവാഹം നടന്നതായി വീട്ടുകാര്‍ അറിയുന്നത്. വിഷയം റോസ്മരിയ പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോണ്‍ വിളിച്ച് ചോദിച്ചിരുന്നു. തുടര്‍ന്ന് പ്രശ്‌നം പറഞ്ഞുതീര്‍ക്കാം എന്നറിയിച്ച് റോസ്മരിയയെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെ മറ്റൊരു ചടങ്ങ് നടക്കുന്നതിനാല്‍ വീട്ടിലേക്ക് പോകാതെ ഇവര്‍ വഴിയില്‍നിന്ന് മകനെ വിളിച്ചുവരുത്തി. ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും മകനും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും മൂന്നുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാല അപഹരിക്കുകയും ചെയ്തതായാണ് ഇവര്‍  പറയുന്നത്. എന്നാല്‍, റോസ്മരി യ വീടിന് മുന്നില്‍വച്ച് അസഭ്യം പറഞ്ഞത് രൂക്ഷമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വാഗമണ്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചു പറയുകയും പോലിസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതായും ഇതിനിടയിലാണ് തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി റോസ്മരിയ  ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നുമാണ്  പോലിസ് പറയുന്നത്. ശരീരത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് റോസ്‌മേരി പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിലല്‍സയിലാണ്. വാഗമണ്‍ പോലിസ് കേസെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റോസ്‌മേരി

RELATED STORIES

Share it
Top