മകന്റെ ചികില്‍സ; തടവുകാരന്റെ പരോള്‍ അപേക്ഷ പരിഗണിക്കണം

തൃശൂര്‍: ഗുരുതരരോഗം ബാധിച്ച മകനെ ചികില്‍സിക്കാനും ജപ്തിഭീഷണിയിലായ വീടിന്റെ കടം തീര്‍ക്കാനുമായി തനിക്കു പരോള്‍ അനുവദിക്കണമെന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ആവശ്യം അംഗീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ തോമസിന് പരോള്‍ നല്‍കുന്ന കാര്യം പരിഗണിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരന്റെ മകന്‍ 80 ശതമാനം വൈകല്യമുള്ള വ്യക്തിയാണ്. കമ്മീഷന്‍ ജയില്‍ മേധാവിയില്‍ നിന്ന് റിപോര്‍ട്ട് വാങ്ങിയിരുന്നു. പ്രബേഷന്‍ റിപോര്‍ട്ട് പരാതിക്കാരന് അനുകൂലമായിരുന്നെങ്കിലും ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് പ്രതികൂലമായിരുന്നു.സര്‍ക്കാര്‍ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ പരസ്പരവിരുദ്ധമായ റിപോര്‍ട്ട് നല്‍കിയതിനാ ല്‍ പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ജയില്‍ മേധാവിയുടെ റിപോര്‍ട്ട്. പരാതിക്കാരനെ അവധിയില്‍ അയച്ചാല്‍ ആര്‍ക്കെങ്കിലും ഭീഷണിയുള്ളതായി റിപോര്‍ട്ടിലില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരന് എതിരായി ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരന്റെ കുടുംബം ജപ്തിഭീഷണി കാരണം ആത്മഹത്യാവക്കിലാണ്. ജയില്‍ചട്ടങ്ങ ള്‍ പ്രകാരം പരാതിക്കാരന്റെ അപേക്ഷ പുനരവലോകനസമിതിയോ ജയില്‍ ഉപദേശക സമിതിയോ ഒരിക്കല്‍ക്കൂടി പരിഗണിച്ച്, തുറന്ന ജയിലിലേക്ക് മാറ്റണമെന്നും പരോള്‍ നല്‍കണമെന്നുമുള്ള പരാതിക്കാരന്റെ ആവശ്യം പരിഗണിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top