മകന്റെ കാമുകിക്കൊപ്പം നാടുവിട്ട പിതാവ് പിടിയില്‍

കുന്നംകുളം: മകന്റെ കാമുകിക്കൊപ്പം നാടുവിട്ട പിതാവിനെ പോലിസ് പിടികൂടി. പഴഞ്ഞി പെരുന്തുരുത്തി പള്ളിക്കര വീട്ടില്‍ കുട്ടനെയാണ് (47) കുന്നംകുളം പോലിസ് കസ്റ്റഡിയിലെടുത്തത്. ആറ് മാസം മുന്‍പാണ് കുട്ടന്‍, മകന്റെ കാമുകിയായ 23 കാരിയുമായി ചെന്നൈയിലേക്ക് കടന്നത്. കുടുംബവുമായി അകല്‍ച്ചയിലായിരുന്ന കുട്ടന്‍ പെണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. കടുത്ത ആസ്മ രോഗിയായ  കുട്ടന്‍ യുവതിയുമായി നാട്ടിലെത്തി ചികില്‍സ തേടുന്നതിനിടെ യുവതിയുടെ പിതാവ് പോലിസില്‍ പരാതി നല്‍കി. ഇതോടെ ഇരുവരെയും കുന്നംകുളം പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരും ഒന്നിച്ച് താമസിക്കുന്നതിന് തിരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചു.

RELATED STORIES

Share it
Top