മകനെ മൃഗീയമായി പീഡിപ്പിച്ച യുവാവ് കഞ്ചാവുമായി പിടിയില്‍കൊച്ചി: അഞ്ച് വയസുള്ള സ്വന്തം മകനെ മൃഗീയമായി പീടിപ്പിച്ച അടിമാലി നസീര്‍(36) വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ പോലീസ് പിടിയില്‍. നടക്കാവ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയിലാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്വന്തം മകനെ പീഡിപ്പിച്ച കേസില്‍ ഇയാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. വിദ്യാര്‍ഥികള്‍ക്കിടിയില്‍ ഇയാള്‍ നടത്തുന്ന കഞ്ചാവ് വില്‍പനയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ  ഷാഡോ എസ്‌ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇയാള്‍.[related]

RELATED STORIES

Share it
Top