മകനെ കാണാന്‍ തടവുകാരന് അവസരം നല്‍കണമെന്ന്

തൃശൂര്‍: ജനസേവാ ശിശുഭവനില്‍ താമസിക്കുന്ന ഏകമകനെ കാണാന്‍ അവസരം നല്‍കണമെന്ന തടവുകാരന്റെ ആവശ്യം ജയില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. പരാതിക്കാരന്റെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ജയില്‍ മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പരാതിക്കാരന്റെ ഏകമകന്‍ ആലുവാ ജനസേവാ ശിശുഭവനിലാണ്. നിശ്ചിത ഇടവേളകളില്‍ ഏതാനും മണിക്കൂര്‍ മകനോടൊപ്പം ചെലവിടുന്നതിനായി എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. തടവുകാര്‍ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങള്‍ ജയില്‍ അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top