മഅ്ദനി സമാഹരിച്ച 15 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

ബംഗളൂരു: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമാഹരിച്ച 15 ലക്ഷത്തോളം രൂപ നാളെ മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു സംഭാവന നല്‍കുന്നതിന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ഥന നടത്തിയിരുന്നു.ഇതിലൂടെ സമാഹരിച്ച 15 ലക്ഷത്തോളം രൂപയാണ് നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കൈമാറുന്നത്.
പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പി ഡിപിയുടെയും അബ്ദുന്നാസിര്‍ മഅ്ദനിയുടെയും നേതൃത്വത്തിലുള്ള വിവിധ മത, സാംസ്‌കരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്ന നിരവധി പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പുറമെയാണിത്.RELATED STORIES

Share it
Top