മഅ്ദനി: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനി അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വേഗം തീര്‍പ്പാക്കുന്നതിനും മഅ്ദനിക്ക് ശരിയായ മോചനം ലഭിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. മഅ്ദനിയുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് 12ന് മുസ്‌ലിം സംയുക്തവേദി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും. മുസ്‌ലിം സംയുക്തവേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, വി എച്ച് അലിയാര്‍ മൗലവി, സയ്യിദ് പൂക്കോയാ തങ്ങള്‍ കൊല്ലം, അബ്ദുല്‍ മജീദ് അമാനി, പാച്ചിറ സലാഹുദ്ദീന്‍, അഹ്മദ് കബീര്‍ കബീര്‍ അമാനി ബാഖവി, നിസാര്‍ മേത്തര്‍ കണ്ണൂര്‍, ജഅ്ഫറലി ദാരിമി പൊന്നാനി, സയ്യിദ് മുനീബ് തങ്ങള്‍ തിരൂര്‍, ഹാഫിസ് റഫീഖ് അഹ്മദ് അല്‍ കാശിഫി, മൗലവി സലീമുല്‍ അമാനി, മൗലവി അബ്ദുറഹ്മാന്‍ അല്‍ ഹാദി, മൗലവി ഹസന്‍ അമാനി സംസാരിച്ചു.

RELATED STORIES

Share it
Top