മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി

ശാസ്താംകോട്ട(കൊല്ലം): അര്‍ബുദരോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ ബംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ അനുമതിയോടെ കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്നലെ വൈകീട്ട് നാലരയോടെ ശാസ്താംകോട്ട അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരികെ പോയി.
ഈ മാസം നാലിന് കേരളത്തിലെത്തിയ മഅ്ദനി അഞ്ച് ദിവസത്തിന് ശേഷമാണ് മടങ്ങിയത്. ഈ മാസം 11വരെ കേരളത്തില്‍ തങ്ങുന്നതിന് അനുമതി ഉണ്ടായിരുന്നങ്കിലും കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് കാരണം വേഗം മടങ്ങണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നേരത്തെ മടങ്ങിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാത്രി 10.55നുള്ള ഏയര്‍ ഏഷ്യ വിമാനത്തിലായിരുന്നു മടക്കയാത്ര.
ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് രജീബ്, നേതാക്കളായ നൗഷാദ് കോഴിക്കോട്, സലീംബാബു, ബംഗളൂരു പോലിസിലെ മാരുതി റാവുത്തര്‍, മഅ്ദനിയുടെ സഹായി സിദ്ദീഖ് തുടങ്ങിയവര്‍ മഅ്ദനിയെ അനുഗമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വാര്‍ശ്ശേരിയില്‍ കെ സോമപ്രസാദ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പിടിഎ റഹീം എംഎല്‍എ, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, കാരാട്ട് റസാഖ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് മൗലവി, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, വിവിധ സംഘടനാ നേതാക്കളായ ഹമീദ് വാണിയമ്പലം, ശ്രീജ നെയ്യാറ്റിന്‍കര, കെ എം ഷെഫീഖ്, കെ പി അബൂബക്കര്‍ ഹസ്രത്ത്, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് രാമഭദ്രന്‍, അബ്ദുല്‍ അസീസ് മൗലവി, അസീസിയ അസീസ്, യൂനുസ്‌കുഞ്ഞ്, ആദൂര്‍ തങ്ങള്‍ തുടങ്ങിയ നേതാക്കളും പിഡിപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറ്കണക്കിന് ആളുകള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top