മഅ്ദനി കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് കേസ് നീട്ടികൊണ്ടുപോകുന്നത്:കെടി ജലീല്‍ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുമായി മന്ത്രി കെടി ജലീല്‍ കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിലെത്തിയാണ് ജലീല്‍ മഅ്ദനിയെ സന്ദര്‍ശിച്ചത്. മഅ്ദനി കുറ്റക്കാരന്‍ അല്ലെന്ന് വിചാരണ കോടതിക്ക് ബോധ്യമുള്ളതിനാലാണ് ജീവിതം ദുസ്സഹമാക്കാന്‍ കേസ് നീട്ടി കൊണ്ട് പോകുന്നതെന്ന് ജലീല്‍ പറഞ്ഞു.വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഅ്ദനി പ്രതികരിച്ചു.

RELATED STORIES

Share it
Top