മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം;സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെയാണ് ചികിത്സ കേരളത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കത്തയച്ചത്.ദിവസം കഴിയുംതോറും  അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയാണ്. ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനുകൂല നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കണം. മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മത നേതാക്കളും വിവിധ സംഘടനകളും തന്നെ സമീപിച്ചിരുന്നു. കേരളത്തിലേക്ക് ചികിത്സ മാറ്റണമെന്ന മഅ്ദനിയുടെ അപേക്ഷയെ എതിര്‍ക്കരുതെന്നും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top