മഅ്ദനിയുടെ ആരോഗ്യസ്ഥിതി; പിഡിപി നിവേദനം നല്‍കി

കാസര്‍കോട്: ബംഗളൂരു എംഎസ് രാമയ്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്് പിഡിപി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍ എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ക്ക് നിവേദനം നല്‍കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, അബ്ദുര്‍ റഹ്മാന്‍ പുത്തിഗെ, യൂനുസ് തളങ്കര, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഊജന്തടി അബ്ദുല്ല, റഹിം ആരിക്കാടി, റസാഖ് മുളിയടുക്ക, അബ്ദുല്‍ഖാദര്‍ ലബ്ബൈക്ക്, മുഹമ്മദ് ആലംപാടി എന്നിവരുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കിയത്.

RELATED STORIES

Share it
Top