മഅ്ദനിക്ക് ലഭിക്കുന്നത് കാട്ടുനീതി: കെ മുരളീധരന്‍ എംഎല്‍എ

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത് കാട്ടുനീതി മാത്രമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ. മഅ്ദനിക്ക് നീതിയും മോചനവും ലഭ്യമാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം സംയുക്ത വേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി മൗലവി അഫ്‌സല്‍ ഖാസിമി, അബ്ദുല്‍ മജീദ് അമാനി, സംയുക്ത വേദി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ സംസാരിച്ചു.

RELATED STORIES

Share it
Top