മഅ്ദനിക്ക് നേരെ തുല്യതയില്ലാത്ത വിവേചനം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രത്യേക വിചാരണക്കോടതി നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ കടുത്ത വിവേചനമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍ച്ചയായ ഇരയാണ് മഅ്ദനി. മനുഷ്യാവകാശം പോയിട്ട് മാനുഷിക പരിഗണനകള്‍ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ് വിചാരണക്കോടതി മുന്നോട്ടുവയ്ക്കുന്നത്. നീതിയുടെ പക്ഷത്തു നില്‍ക്കേണ്ട കോടതികള്‍ തന്നെ പ്രത്യക്ഷമായ വിവേചനം കാണിക്കുന്നത് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ഭയപ്പെടുത്തുകയാണ്. മഅ്ദനിക്കെതിരെയുള്ള പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ മുഴുവന്‍ ജനാധിപത്യവാദികളുടെയും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top