മഅ്ദനിക്ക് നീതി: കര്‍ണാടകയ്ക്ക് ലക്ഷം നിവേദനങ്ങള്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതിയും മാനുഷിക പരിഗണനയും നല്‍കണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടക സര്‍ക്കാരിന് ലക്ഷം നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്ന് പിഡിപി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ്.
കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കും ഉപമുഖ്യമന്ത്രി പരമേശ്വരപ്പയ്ക്കുമാണ് കേരളത്തില്‍ നിന്നു ലക്ഷം നിവേദനങ്ങള്‍ നല്‍കുന്നത്. നാളെ തുടങ്ങി ആഗസ്ത് 16 വരെ നീളുന്ന നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍ പരിപാടിക്കാണ് പിഡിപി രൂപം നല്‍കിയിട്ടുള്ളത്. നാളെ വൈകീട്ട് നാലിന് മഅ്ദനിയുടെ വസതിയില്‍  നടക്കുന്ന ചടങ്ങില്‍ മഅ്ദനിയുടെ മാതാപിതാക്കളില്‍ നിന്നു കര്‍ണാടക സര്‍ക്കാരിനുള്ള നിവേദനങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി  ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിക്കും.

RELATED STORIES

Share it
Top