മഅ്ദനിക്ക് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച കോടതിവിധി പൗരാവകാശ ലംഘനം: പിഡിപി

തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉമ്മയെ സന്ദര്‍ശിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രത്യേക വിചാരണക്കോടതി നിര്‍ദേശിച്ച കടുത്ത നിയന്ത്രണങ്ങള്‍ സുപ്രിംകോടതി നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിഡിപി കേന്ദ്ര കമ്മിറ്റി. കടുത്ത നിയന്ത്രണങ്ങള്‍ വരുത്തി മരണാസന്നയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനുള്ള മകന്റെ അവകാശത്തെ നിരാകരിക്കുകയാണ് കോടതി ചെയ്യുന്നത്. പൗരന്റെ മൗലികമായ അവകാശങ്ങളുടെ ലംഘനമാണ് ഈ വിധിയിലുള്ളത്. പ്രോസിക്യൂട്ടര്‍ സദാശിവമൂര്‍ത്തി എഴുതിക്കൊടുക്കുന്നത് അതുപോലെ വിധിയുടെ ഭാഗമാക്കി ജാമ്യത്തിലുള്ള മഅ്ദനിയുടെ പൗരാവകാശത്തെ ഹനിക്കുകയാണ് കോടതി ചെയ്തത്. സന്ദര്‍ശനകാലത്ത് രോഗിയായ മഅ്ദനിക്ക് വ്യത്യസ്ത-സമാന ആശയമുള്ള ഡോക്ടറുമായി തന്റെ രോഗവിവരം സംസാരിക്കുന്നതിനുള്ള അവകാശം പോലും വിധിയുടെ പശ്ചാത്തലത്തില്‍ നിഷേധിക്കുകയാണ്. സന്ദര്‍ശനവേളയില്‍ മഅ്ദനിക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുള്ള വിധിക്കെതിരേ മഅ്ദനി-നീതിയുടെ പേരിലുള്ള കൊടും അനീതിക്കെതിരേ സംസ്ഥാനത്ത് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ വായ മൂടിക്കെട്ടി പ്രതിഷേധസമരങ്ങള്‍ നടത്തുമെന്നും പിഡിപി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top