മംഗളൂരു ജയിലിലും സമുദായ സംഘര്‍ഷം: 11പേര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളുരുവിലെ ജില്ലാ ജയിലില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഒരേ സെല്ലിലെ തടവുകാരായ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം മറ്റുള്ള സെല്ലുകളിലേക്കും വ്യാപിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ജയിലിന് പുറത്ത് തടിച്ചു കൂടിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു.ജയിലിലേക്ക് അധിക പോലിസിനെ വിന്യസിപ്പിച്ചതായും ഡിസിപി അറിയിച്ചു.

RELATED STORIES

Share it
Top