മംഗളൂരുവിലെ ബഷീറിന്റെ കൊല: വാളിനായി നേത്രാവതി നദിയില്‍ തിരച്ചില്‍

മംഗളൂരു: മംഗളുരുവില്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന അഹമ്മദ് ബഷീര്‍ കേസില്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ക്കായി പോലിസ് നേത്രാവതി നദിയില്‍ തിരച്ചില്‍ ആരംഭിച്ചു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്‍എച്ച്-66നു സമീപത്തെ നദിഭാഗത്താണ് തിരച്ചില്‍ നടക്കുന്നത്. ബഷീറിനെ വെട്ടിയ ശേഷം നേത്രാവതി നദിയില്‍ വാളുകള്‍ എറിഞ്ഞുവെന്നാണ് പ്രതികളുടെ മൊഴി.ഈ മാസം മൂന്നിന് മംഗളൂരു കൊട്ടാര ചൗക്കിയില്‍ വച്ച് ഒരു സംഘം ബഷീറിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്നു ബഷീര്‍. രാത്രി കടയടയ്ക്കാന്‍ നേരം കടയിലേക്ക് കയറിവന്ന ഏഴംഗ സംഘമാണ് സംഭവത്തിന് പിന്നില്‍. പരിക്കേറ്റ് റോഡിലേക്ക് ഇറങ്ങി സഹായത്തിന് കേഴുന്നതിനിടെ അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവര്‍ ശേഖറാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

RELATED STORIES

Share it
Top