മംഗലാപുരത്ത് മസ്ജിദിനു നേരെ ആക്രമണം: സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളുരു: നാട്ടേകലില്‍ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും മസ്ജിദിനും നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സുല്ലിയ സ്വദേശികളായ ജയരാജും നിതിനും ആണ് പോലിസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. മസ്ജിദിനു നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.കൂടാതെ ഇവര്‍ സമീപത്തെ നിരവധി കടകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. കടകളുടെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top