മംഗലാപുരത്ത് അറവുശാല ആക്രമിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

മംഗലാപുരം : മംഗലാപുരത്തിനടുത്ത് പജീറില്‍ അറവുശാലയ്ക്കു നേരെ ആക്രമണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സലാം, മന്‍സൂര്‍, ഇര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ അറവുശാലയിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടമാളുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിന് ശേഷം അക്രമിസംഘം ഇവിടെ നിന്ന് 50000 രൂപ തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top