ഭോപാല്‍ ജയിലില്‍ മുസ് ലിം തടവുകാര്‍ക്കു പീഡനംഅന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുസ് ലിം തടവുകാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 21 തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കാന്‍ കമ്മീഷന്‍ ഡിഐജിക്ക് നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണു മനുഷ്യാവകാശ കമ്മീഷന് തടവുകാരുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. തടവുകാരെ അപമാനിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും ചികില്‍സ നല്‍കിയില്ലെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. മുന്‍ സിമി പ്രവര്‍ത്തകരായ 29 പേര്‍ 2013 മുതല്‍ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ഇതില്‍ എട്ടുപേര്‍ 2016 ഒക്ടോബറില്‍ ജയിലിനു പുറത്തുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ മരിച്ചു. ഏറ്റുമുട്ടലിനു ശേഷമാണു ജയിലില്‍ പീഡനം തുടങ്ങിയതെന്നു മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ജാവദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് സുബൈര്‍ എന്നിവരുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. ജയിലധികൃതര്‍ തന്നെ ദിവസവും മര്‍ദ്ദിക്കുന്നുണ്ടെന്ന് ഈ വര്‍ഷം ഏപ്രില്‍ 26നു നടന്ന വീഡിയോ കോണ്‍ഫറന്‍സിങിനിടെ മുഹമ്മദ് ഇക്‌റാര്‍ എന്ന വിചാരണ ത്തടവുകാരന്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇസ്്‌ലാമിക വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തങ്ങ ലെ നിര്‍ബന്ധിക്കും. താടിരോമങ്ങള്‍ മുറിക്കുകയും ചെയ്തു. എന്നാല്‍ ജയില്‍ സൂപ്രണ്ട് ദിനേശ് നാര്‍ഗെവെ ആരോപണങ്ങള്‍ നിഷേധിച്ചു.

RELATED STORIES

Share it
Top