ഭൂവിഭവ സംരക്ഷണ ചിത്രരചനാമല്‍സരം 17ന് കോഴിക്കോട്ട്

തിരുവനന്തപുരം: ഭൂവിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തളിര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു. 17ന് കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപാസിലുള്ള സരോവരം ബയോപാര്‍ക്കില്‍ നടത്തുന്ന മല്‍സരം എല്‍പി/യുപി/എച്ച്എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം സംഘടിപ്പിക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 17ന് രാവിലെ ഒമ്പതിനു സരോവരം ബയോപാര്‍ക്കില്‍ എത്തണം. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടുവരണം. ഡ്രോയിങ് പേപ്പര്‍ രജിസ്‌ട്രേഷനു ശേഷം നല്‍കും. എല്‍പി വിഭാഗത്തിന് ക്രയോണ്‍ യുപി, എച്ച്എസ് വിഭാഗങ്ങള്‍ വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിക്കണം. സ്‌കൂള്‍ അധികൃതര്‍ മുഖേനയോ നേരിട്ടോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. വിലാസം: ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം- 695 033, ഫോണ്‍: 0471 2302231, 2307830.

RELATED STORIES

Share it
Top