ഭൂമി വിണ്ടുകീറല്‍; കേന്ദ്രസംഘം അന്വേഷണം ആരംഭിച്ചു

കോട്ടക്കല്‍: പെരുമണ്ണ ക്ലാരി കഞ്ഞികുഴിങ്ങര പൊട്ടംചോല റഹീമിന്റെ പുരയിടവും പരിസരവും വിണ്ടുകീറിയ പ്രതിഭാസം അന്വേഷിക്കാനായി ദേശീയ ഭൗമശാസ്ത്രകേന്ദ്രത്തിലെ ജി ശങ്കര്‍, പ്രശോഭ് പി രാജന്‍, ടി എം മിഥുന്‍, എല്‍ദോസ് എന്നിവരും മലപ്പുറം ഭൂഗര്‍ഭ ജല വിഭാഗത്തിലെ അനീഷ് എം അലി, ജിതിന്‍ വിജയ് എന്നിവരും പരിശോധന ആരംഭിച്ചു.
ഇലക്ട്രിസിറ്റി റസിസ്റ്റിവിറ്റി ഭൗമോഗ്രഫി സര്‍വേയിലൂടെ വിണ്ടുകീറിയ പ്രദേശത്തും പരിസരത്തുമാണ് സര്‍വേ നടത്തുന്നത്. ഇതുവഴി ഭൂമിയുടെ  30 മീറ്റര്‍ താഴ്ചയിലുള്ള വിവരങ്ങള്‍ ക്രോഡീകരിക്കാനാവും. ഭൂമിക്കടിയിലെ കുഴലീകൃത മണ്ണൊലിപ്പാണ് വിള്ളല്‍ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രദേശം സന്ദര്‍ശിച്ചു പ്രതിഭാസം വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

RELATED STORIES

Share it
Top