ഭൂമി നല്‍കല്‍: സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: ചിമ്മനി ഡാം നിര്‍മാണത്തിന്റെ ഭാഗമായി  കുടിയൊഴിക്കപ്പെട്ട ചാലക്കുടി താലൂക്ക് വരന്തരപ്പളളി വില്ലേജിലെ കളളിച്ചിത്ര-നടാംപാടം കോളനി നിവാസികളെ പുനരധിവസിപ്പിയ്ക്കുന്നതിനായി ചാലക്കൂടി താലൂക്കിലെ മുപ്ലിയം, വരന്തരപ്പിളളി എന്നീ വില്ലേജുകളിലോ സമീപ വില്ലേജുകളിലോ വഴി സൗകര്യത്തോടുകൂടിയതും കുടിവെളളം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങയുളളതുമായ 7.5 ഏക്കര്‍ ഭൂമി സര്‍ക്കാരിന് വിലയ്ക്കു നല്‍കുവാന്‍ താല്‍പര്യമുളള ഭൂവുടമകളില്‍ നിന്നും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.
15 ദിവസത്തിനകം അപേക്ഷ ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന പേരില്‍ നല്‍കണം. ലഭിക്കുന്ന അപേക്ഷകളില്‍ ഭൂമി നിര്‍ദ്ദിഷ്ട ആവശ്യത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് ഭൂമി വില സംബന്ധിച്ച് ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് ജില്ലാതല ഫെയര്‍ കോംപെന്‍സേഷന്‍ കമ്മിറ്റിയുടെയും സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിയുടെയും അംഗീകാരത്തിനു വിധേയമായി ഭൂമി വാങ്ങുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളും. അപേക്ഷ നല്‍കുന്ന കവറില്‍ കള്ളിച്ചിത്ര-നടാംപാടം കോളനി നിവാസികള്‍ക്ക് ഭൂമി വിലക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

RELATED STORIES

Share it
Top