ഭൂമി തട്ടിയെടുക്കാന്‍ ശ്രമംപട്ടികജാതി കുടുംബം പരാതിയുമായി മുഖ്യമന്തിക്ക് മുമ്പില്‍

വൈറ്റില: കുടികിടപ്പായി തങ്ങള്‍ക്ക് ലഭിച്ച പത്ത് സെന്റ് പട്ടയഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പട്ടികജാതി കുടുംബം പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ചമ്പക്കര ചങ്ങാടിപറമ്പില്‍ കൊച്ചപ്പനും കുടുംബവുമാണ് പരാതിയുമായി മുഖ്യമന്തിക്ക് മുന്നിലെത്തിയത്. നാല് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും ഭാര്യയുമടങ്ങിയതാണ് കൊച്ചപ്പന്റെ കുടുംബം. എല്ലാവരും കൂലിവേലക്കാര്‍. രണ്ട് പെണ്‍മക്കള്‍ അവിവാഹിതര്‍. കുടികിടപ്പ് കിട്ടിയ ഭൂമിയിലെ വീട്ടിലാണ് കൊച്ചുകുട്ടികള്‍ വരെ അടങ്ങിയ ഇവരുടെ താമസം.തങ്ങളുടെ ഭൂമി കുടുംബാംഗങ്ങള്‍ക്ക് വീതം വയ്ക്കാനോ വില്‍ക്കാനോ സാധിക്കുന്നില്ലെന്നതാണ് ഇവരുടെ പരാതി. എരൂര്‍ സ്വദേശിയായിരുന്ന വര്‍ക്കി കുര്യാക്കോസ് എന്നയാളില്‍ നിന്നാണ് തങ്ങള്‍ക്ക് പത്ത്  സെന്റ് കുടികിടപ്പ് ലഭിച്ചത്. ഇയാളുടെ പേരില്‍ അവശേഷിച്ചിരുന്ന മൂന്ന് സെന്റ് ഭൂമി വിലയ്ക്കു വാങ്ങി എന്ന അവകാശവാദവുമായി എത്തിയ ആള്‍ സമീപത്തെ പുറമ്പോക്ക് ഭൂമിയും തങ്ങളുടെ ഭൂമിയും കയ്യേറിയതായാണ് പരാതി. ഭൂമി കയ്യേറിയ ആള്‍ തങ്ങളുടെ ഭൂമി അളക്കാനോ ഭൂമിയില്‍ വീട് വയ്ക്കാനോ അനുവദിക്കുന്നില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ടയാളും പേട്ട പൂളിലെ സിഐടിയു തൊഴിലാളിയുമായ ആള്‍ക്കെതിരെയാണ് ഈകുടുംബം പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, ലീഗല്‍ സെല്‍ അതോറിറ്റി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ്  മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.

RELATED STORIES

Share it
Top