ഭൂമി ഏറ്റെടുക്കുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെയെന്നു പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പാലിച്ച മര്യാദകളൊന്നും ഇടതു സര്‍ക്കാര്‍ ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ പാലിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പുറത്തു നിന്നുള്ളവരാണ് പ്രതിഷേധക്കാരെന്ന യുക്തിസഹമല്ലാത്ത വാദമുയര്‍ത്തി ജനകീയ പ്രതിരോധത്തെ ചെറുതാക്കാനാണ് ശ്രമം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം യുഡിഎഫില്‍ ഉന്നയിക്കും.  ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ സര്‍ക്കാരിന്റെ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  എന്തിന്റെ പേരിലായാലും ബലം പ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നത് കൈയേറ്റമാണ്.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ ഭൂമി കയ്യേറാമെന്ന നിര്‍വജനത്തില്‍ ഉള്‍പ്പെടുത്തരുത്.  നിയമം ഭൂഉടമകള്‍ക്കും സംരക്ഷണം നല്‍കുന്നുമ്‌ടെന്നത് മറക്കരുത്.  ജനങ്ങളോട് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നതെന്താണെന്ന് മനസിലാക്കുന്നില്ല. മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി ഭൂവുടമകളുടെ സമ്മതമില്ലാതെയാണ് സര്‍വേ നടത്തുന്നത്. ഇത് അത്രിക്രമിച്ച് കടക്കലിന് തുല്യമാണ്.
ഭൂമി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഭൂവുടമകളുമായി സംസാരിക്കു എന്ന നിലപാട് ശരിയല്ല. സര്‍ക്കാര്‍ ആദ്യം ഭൂവുടമകളുടെ സമ്മതമാരായണം. നിര്‍ബന്ധപൂര്‍വം സ്ഥലമേറ്റെടുക്കുന്നതിന് അതിന്റെതായ നടപടികളുണ്ട്. ഈ വഴിക്ക് നീങ്ങണം വീടു നഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് വീട്  നല്‍കണം. സര്‍ക്കാരിന്റെ അടിച്ചൊതുക്കി ഏറ്റെടുക്കല്‍ നയത്തിനോട് യോജിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top