ഭൂമി ഏറ്റെടുക്കല്‍: ഗുജറാത്തില്‍ സംഘര്‍ഷംഅഹമ്മദാബാദ്: ഗുജറാത്തിലെ ഭാവനഗര്‍ ജില്ലയില്‍ നിര്‍ദ്ദിഷ്ട കല്‍ക്കരി നിലയം സ്ഥാപിക്കാന്‍ ഭൂമി ഏറ്റടുക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. 3,777 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. സമരരംഗത്തുള്ള ആയിരക്കണക്കിനു കര്‍ഷകര്‍ക്കെതിരേ പോലിസ് ഇന്നലെ ബലംപ്രയോഗിച്ചു. 50 പേരെ കസ്റ്റഡിയിലെടുത്തു.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പോലിസ് മര്‍ദ്ദിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. 12 ഗ്രാമങ്ങളില്‍ നിന്നായി 1250 കര്‍ഷകരില്‍ നിന്നു ഭൂമി ഏറ്റെടുക്കാനാണ് നീക്കം. കര്‍ഷകര്‍ എതിര്‍ക്കുന്നതിനാല്‍ കമ്പനി പോലിസിന്റെ സഹായം തേടിയിരുന്നു. കര്‍ഷകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചെന്ന് ഭാവനഗര്‍ പോലിസ് സൂപ്രണ്ട് ദീപാങ്കര്‍ ത്രിവേദി പറഞ്ഞു. കസ്റ്റഡിയിലെടുത്തവരില്‍ 40 പേര്‍ സ്ത്രീകളാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

RELATED STORIES

Share it
Top