ഭൂമിതട്ടിപ്പ്: സിപിഐ, എല്‍ഡിഎഫ് നേതൃത്വം വിശദീകരണം നല്‍കണം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എംഎല്‍എ ഭൂമി കച്ചവടത്തില്‍ വമ്പിച്ച അഴിമതി നടത്തിയതായി പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തയെ സംബന്ധിച്ച് നിലപാട് വിശദീകരിക്കുവാന്‍ സിപിഐ നേതൃത്വവും എല്‍ഡിഎഫ് നേതൃത്വവും തയ്യാറാവണമെന്ന് കരുനാഗപ്പള്ളി, ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ എന്‍അജയകുമാറും, നീലികുളം സദാനന്ദനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി എംഎല്‍എ സിപിഐ ജില്ലാ സെക്രട്ടറിയായിരിക്കെ ചവറയില്‍ സ്വന്തം പാര്‍ട്ടി ഓഫിസിനുവേണ്ടി വാങ്ങിയ വസ്തു മറിച്ചുവിറ്റ് അഴിമതി നടത്തിയെന്ന് പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.
ഈ വാര്‍ത്ത ഇതുവരെ ആരും നിഷേധിച്ചിട്ടുമില്ല. ആര്‍രാമചന്ദ്രന്‍ എംഎല്‍എ മൗനം വെടിഞ്ഞ് സമ്മതിദായകരോട് കാര്യങ്ങള്‍ വിശദീകരിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണം.
അല്ലാതെ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയാണോയെന്ന് ആലോചിക്കണം.
എംഎല്‍എയും പാര്‍ട്ടി നേതൃത്വവും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ വോട്ടര്‍മാരെ സംഘടിപ്പിച്ചുകൊണ്ട് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം നിര്‍ബന്ധിതരായി തീരുമെന്ന് അവര്‍ അറിയിച്ചു.
ഗണിത വിജയം പദ്ധ

RELATED STORIES

Share it
Top