ഭൂമാഫിയ സംഘങ്ങള്‍ കള്ളരേഖയുണ്ടാക്കി കുന്നത്തൂര്‍ പാറക്കുളം നികത്തുന്നത് തടയണം

പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിലുള്ള കുന്നത്തൂര്‍മേട് പ്രദേശത്തെ “”പാറക്കുളം പുരാതനമായിട്ടുള്ളതാണെന്നും, ഏതു വരള്‍ച്ച വേനല്‍ക്കാലത്തും കുന്നത്തൂര്‍മേട് പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം വറ്റാതെ നീരുറവയുണ്ടാക്കി പ്രദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചുകൊണ്ടിരിക്കുന്ന ഈ പാറക്കുളത്തെ റിയല്‍ എസ്റ്റേറ്റ് ഭൂമാഫിയ സംഘങ്ങള്‍ അനധികൃതമായി കള്ളരേഖയുണ്ടാക്കി കൈവശപ്പെടുത്തി തൂര്‍വയിടുവാന്‍ ശ്രമിക്കുന്നതെന്ന് കുന്നത്തൂര്‍മേട് പ്രദേശത്തേയും പരിസര പ്രദേശത്തെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി രൂപംകൊണ്ട കുന്നത്തൂര്‍മേട് പാറക്കുളം സംരക്ഷണസമിതി  ആരോപിച്ചു.
കാലാവസ്ഥ പ്രതികൂലമായത് മൂലം വരള്‍ച്ചയും ജലക്ഷാമവും നേരിടുന്ന ഈ കാലഘട്ടത്തില്‍ ജലക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ തണ്ണീര്‍ത്തട-നീര്‍ത്തട സംരക്ഷണ പരിപാടിയുമായി മുന്നോട്ട് പോകുമ്പോ ള്‍, പാലക്കാട് ടൗണ്‍ മൂന്ന് വില്ലേജ് ഓഫിസ് പരിധിയിലുള്ളതും വില്ലേജ് ബി ടി ആര്‍ ല്‍ അവകാശി രേഖപ്പെടുത്താത്തതുമായ ഈ കുളം നികത്തുവാന്‍ വേണ്ടി ടിപ്പര്‍ ലോറിയില്‍ മണ്ണും മണലും പാറപ്പൊടിയും കടത്തുന്നതിനെ നിയന്ത്രിക്കുവാനും, ആവശ്യമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുവാനും ബന്ധപ്പെട്ട റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും തയ്യാറാവണമെന്നും പാറക്കുളം ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top