ഭൂനികുതി കൂട്ടി; കെഎസ്ആര്‍ടിസിയെ മൂന്നുലാഭകേന്ദ്രങ്ങളാക്കും, പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചോടെ നല്‍കും

തിരുവനന്തപുരം:  കര്‍ഷക ക്ഷേമനിധികളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പ് വരുത്തുന്നതിന് നിലവിലെ ഭൂനികുതി വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക്. 2015ലെ ഭൂനികുതി നിരക്ക് പുനസ്ഥാപിക്കും. ഇതില്‍ നിന്ന് നൂറ് കോടിയെങ്കിലും അധിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് കര്‍ഷക ക്ഷേമ പെന്‍ഷനായി തിരിച്ച് നല്‍കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പുറമെ മറ്റൊരു കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കൂടി രൂപീകരിക്കും. നിലവിലുള്ള കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡിന് ഭൂവുടമകളില്‍ നിന്ന് അംശാദായം പിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ്.2018 കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എസ്.ആര്‍.ടി.സിക്കായി ഈ വര്‍ഷം 1000 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. കെ.എസ്.ആര്‍.ടിസിയെ മൂന്ന് ലഭാകേന്ദ്രങ്ങളാക്കി മാറ്റും. സഹായധനമായി ഉപാധികളോടെ ആയിരം കോടി രൂപ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയെ പരിഷ്‌ക്കരിക്കുക. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത് ഉയര്‍ന്ന പലിശയ്ക്ക് എടുത്ത വായ്പയും ബാധ്യതകളും അടച്ച് തീര്‍ക്കും
ആലപ്പുഴ ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ പരിഷ്‌ക്കരിക്കും. മാര്‍ച്ച് മാസത്തിനുള്ളില്‍ പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കും. എന്നാല്‍ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല. 2000 ബസുകള്‍കൂടി വാങ്ങും. ആറ് മാസത്തിനകം വായ്പ പലിശസഹിതം തിരിച്ചടക്കുമെന്ന് തോമസ് ഐസക്ക് 2018ലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top