ഭൂചലനം: ലോംബോക്കില്‍ കുടുങ്ങിയതു നൂറുകണക്കിനു പേര്‍

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ വിനോദസഞ്ചാര ദ്വീപായ ലോംബോക്കിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നൂറുകണക്കിന്  പേര്‍ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. തിങ്കളാഴ്ച രാവിലെ മുതല്‍  ഹെലികോപ്റ്ററുകളുടെ സഹായത്തോടെ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്്.  രണ്ടു മലനിരകളിലായി 700ഓളം പേരാണു കുടുങ്ങിയത്്.
പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ റിന്‍ജാനി കുന്നുകളില്‍ 689 പേര്‍ കുടുങ്ങിയതായി ദേശീയ ദുരന്ത നിവാരണ സേനാ വക്താവ് പര്‍വോ നഗ്രുഹു അറിയിച്ചു. മലയിടിച്ചില്‍ തുടരുന്നതിനാല്‍ ഹെലികോഫ്റ്റര്‍ വഴിയാണ് ഇവരെ രക്ഷപ്പെടുത്തുന്നത്്. ഇതില്‍ 500ഓളം പേരെ മലനിരകളില്‍ നിന്നു വൈകീട്ട് അഞ്ചോടെ താഴെയിറക്കിയതായി അധികൃതര്‍ അറിയിച്ചു. റിക്റ്റര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 355 പേര്‍ക്കു പരുക്കേറ്റു.

RELATED STORIES

Share it
Top