ഭൂചലനം: ചെറുപുഴയില്‍ കേന്ദ്ര ദുരന്തനിവാരണ സംഘമെത്തി

ചെറുപുഴ: ഇക്കഴിഞ്ഞ 12ന് ഭൂചലനം അനുഭവപ്പെട്ട കൊട്ടത്തലച്ചി, കാനംവയല്‍ കോളനി, ജോസ്ഗിരി പ്രദേശങ്ങള്‍ കേന്ദ്ര ദുരന്തനിവാരണ സേനയുടെ ചെന്നെ ഡിവിഷനിലെ 11അംഗ സംഘം സന്ദര്‍ശിച്ചു. റവന്യൂ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ദുരന്തനിവാരണ സേന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ഭൂചലനം അനുഭവപ്പെട്ടതിന്റെ വിശദാംശങ്ങള്‍ തദ്ദേശവാസികളില്‍ നിന്ന് സംഘം ചോദിച്ചറിഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും. അതിനിടെ അനധികത ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഭൂചനം ഉണ്ടായത്. മലമുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഭീഷണിയുയര്‍ത്തുന്നതായാണു പ്രാഥമിക നിഗമനം. ഈ റിപോര്‍ട്ട് പ്രകാരം ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍കരുതലെടുക്കാനുള്ള പരിശീലനവും ബോധവല്‍കരണ ക്ലാസുകളും നല്‍കും. വന്യൂവകുപ്പിനെ പ്രതിനിധീകരിച്ച് കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ കെ രാജന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ രാജന്‍, പുളിങ്ങോം വില്ലേജ് ഓഫിസര്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ റസംഘത്തോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top