ഭുവനചന്ദ്രന്‍ കാണിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണം- പ്രതിപക്ഷ നേതാവ്

കാട്ടാക്കട: നെയ്യാര്‍ ജലാശയത്തില്‍ മരിച്ച ഭുവനചന്ദ്രന്‍ കാണിയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭുവനചന്ദ്രന്‍ കാണിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പറഞ്ഞത്്. ഞായറാഴ്ച രാവിലെയാണ് കോട്ടൂര്‍ വ്‌ലാവെട്ടി തടത്തരികത്ത് വീട്ടില്‍ ഭുവനചന്ദ്രന്‍കാണി (46) യെ വ്‌ലാവെട്ടി കറണ്ടകംചിറ വേടത്തിവീണ തോട്ടിന് സമീപത്തെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭുവനചന്ദ്രന്‍ കാണിയുടെ ചെവിയിലും മൂക്കിലും രക്തം കണ്ടിരുന്നു.
മുങ്ങി മരണമാണെങ്കില്‍ ഇങ്ങനെ വരില്ല. കൂടാതെ മലര്‍ന്നാണ് കിടന്നിരുനതെന്നും അറിയാന്‍ കഴിഞ്ഞു. അതിനാല്‍ സംഭവത്തില്‍ ദുരുഹതയുണ്ട്. പോലിസ് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടി ല്ലെ ന്നും മാതാവ് പറയുന്നു. അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാലെ ദുരുഹത പുറത്തു കൊണ്ടുവരാന്‍ സാധിക്കു എന്നും ചെന്നിത്തല പറഞ്ഞു. അമ്മ പൊന്നമ്മ കാണിയുടെ പരാതി മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് പട്ടിക ജാതി മന്ത്രി എ കെ ബാലനെ ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ വിശദീകരിക്കുകയും ഭുവനചന്ദ്രന്‍ കാണിയുടെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കായ അമ്മയ്ക്ക് സുരക്ഷ നല്‍കണമെന്നും അവര്‍ക്ക് വീട് വച്ച് നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ക്ക് വീട് പണിക്കായി ധന സഹായം നല്‍കാം എന്ന് മന്ത്രി ഉറപ്പു നല്‍കി. ടാപ്പിങ് തൊഴിലാളിയായ ഭുവനചന്ദ്രന്‍ ഐഎന്‍ടിയുസി തൊഴിലാളിയാണ്. ഭാര്യയും രണ്ടു മക്കളുമായി അകന്നു കഴിയുകയായിരുന്നു. കെഎസ് ശബരീനാഥന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി അംഗം എ കെ ശശി, ഡിസിസി ജനറല്‍ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രന്‍, കുറ്റിച്ചല്‍ വേലപ്പന്‍, മണ്ഡലം പ്രസിഡന്റ് മാത്യു കുട്ടി ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top