'ഭീഷണിക്കത്ത്: അന്വേഷണം അവസാനിപ്പിക്കരുത്'

കോട്ടയം: ബാര്‍കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്ക് ഭീഷണി കത്തയച്ചതിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ പോലിസ് ഒരുങ്ങുന്നതിനെതിരേ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി സംസ്ഥാന പോലിസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കും കത്ത് നല്‍കി. പരാതിയില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലിസ് കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കരുതെന്നു കെ എം മാണി ആവശ്യപ്പെട്ടത്. ഭീഷണിക്കത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിച്ചില്ലെങ്കില്‍ തന്റെ സല്‍പേരിന് കളങ്കമുണ്ടാവുമെന്നു കെ എം മാണി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top