ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കരുത്

തിരുവനന്തപുരം: വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വി എസ് അച്യുതാനന്ദന്‍.
സംഘപരിവാരത്തിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനപ്പരിശോധിക്കണം. നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണമെന്നും വി എസ് ആവശ്യപ്പെട്ടു. ഒരു നോവലിന്റെ രണ്ടോ മൂന്നോ അധ്യായം പുറത്തുവന്നപ്പോള്‍ തന്നെ അതിനെതിരേ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷരവിരോധികളായി കാണാന്‍ ജനാധിപത്യസമൂഹം തയ്യാറാവണം.
സംഘപരിവാരത്തിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹികവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുകയെന്നും വി എസ് പറഞ്ഞു.

RELATED STORIES

Share it
Top