ഭീമ കൊരേഗാവ്: ഇരയായ 19കാരിയുടെ മരണം കൊലപാതകമെന്ന് പ്രകാശ് അംബേദ്കര്‍

പൂനെ: പൂനെയിലെ ഭീമ കൊരേഗാവ് സംഘര്‍ഷത്തിനിടെ സവര്‍ണ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ദലിത് യുവതിയുടെ മരണം കൊലപാതകമാണെന്ന് ഭാരിപ് ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍. തനിക്ക് ലഭിച്ച ആദ്യ റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന സൂചനകളാണ് ലഭിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വീടിനു സമീപത്തെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തേ യുവതിയെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു.യുവതിയുടെ ശരീരത്തില്‍ മുറിവുകളോ ക്ഷതമേറ്റതിന്റെ പാടുകളോ ഇല്ലെന്ന് പോലിസ് പറയുന്നു. ഈ വര്‍ഷം തുടക്കത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ അക്രമികള്‍ പൂജയുടെ വീടിന് തീവച്ചിരുന്നു. സംഭവത്തില്‍ നല്‍കിയ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു ചിലര്‍ പൂജയെ ഭീഷണിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top