ഭീമന്‍ ജലപാതയ്‌ക്കെതിരേ പ്രതിഷേധം രൂക്ഷം

മാഹി: ഭീമന്‍ ജലപാതയ്‌ക്കെതിരേ പ്രതിഷേധം ശക്തമായതോടെ കുറുക്കുവഴികളുമായി അധികൃതര്‍. ജനവാസ കേന്ദ്രങ്ങളായ മാക്കുനി, പൊന്ന്യം പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി സര്‍വേ നടത്തുന്നത്. മൂന്നു സ്ഥലങ്ങളിലാണ് ഒരു മാസത്തിനിടെ സര്‍വേ പൂര്‍ത്തിയാക്കിയത്. കണ്ണംവള്ളി, അരയാക്കുല്‍, മൊകേരി വഴിയും എലാംങ്കോട്, കൂറ്റേരി, പാനൂര്‍ ഭാഗത്ത് കൂടെയും ഗുരുസന്നിധി അമ്പലം പരിസരം വഴി ഏഴരക്കണ്ടം, കൂരാറ, ചാടാലപ്പുഴ വഴിയും പാട്യം, പൂക്കോം, ഏലിത്തോട് വഴികളിലൂടെയുമാണ് സര്‍വേ നടത്തിയിട്ടുള്ളത്. പ്രതിഷേധം ശക്തമാക്കുകയും വീട് വീടാന്തരം നോട്ടീസ് വിതരണം നടത്തി സമര പരിപാടികള്‍ ആരംഭിക്കാനുമുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍. മാഹി പുഴയില്‍ നിന്ന് എരഞ്ഞോളി പുഴ യിലേക്ക് 26 കിലോമീറ്റര്‍ ദൂരത്തിലാണ് കൃത്രിമ കനാല്‍ നിര്‍മിക്കാന്‍ സര്‍വേ നടത്തുന്നത്. എരഞ്ഞോളി പുഴയില്‍ നിന്ന് അഞ്ചരക്കണ്ടി പുഴയിലൂടെ വളപട്ടണം പുഴയില്‍ ചേര്‍ന്ന് കാസര്‍കോഡ് ബേക്കലിലാണ് എത്തിക്കേണ്ടത്. കോടികള്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്താലും കിടപ്പാടം വിട്ടുകൊടുക്കില്ലെന്ന തീരുമാനമെടുത്താണ് ഓരോ പ്രദേശത്തേയും നാട്ടുകൂട്ട കമ്മിറ്റികള്‍ സമരരംഗത്തിറങ്ങുന്നത്.

RELATED STORIES

Share it
Top