ഭീതി പരത്തി കവര്‍ച്ചാ സംഘം; നടപടി വേണമെന്ന് നാട്ടുകാര്‍

വണ്ടിപ്പെരിയാര്‍: മേഖലയില്‍ ഭീതി പരത്തി കവര്‍ച്ചാ സംഘം വിലസുകയാണ്. അതേസമയം, നാട്ടുകാരുടെ പോലിസ്‌കാരുടെയും ഉറക്കം കെടുത്തി വണ്ടിപ്പെരിയാര്‍ ടൗണില്‍ വീണ്ടും മോഷണവും അരങ്ങേറി. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മോഷണമാണ് കഴിഞ്ഞ ദിവസം നടന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ വണ്ടിപ്പെരിയാര്‍  ടൗണിലെ പ്രകാശ് ഹോട്ടല്‍ ഉടമ പ്രകാശന്‍ പിള്ളയുടെ വികാസ് നഗറിലുള്ള വീടു കുത്തിതുറന്നു ഇയാളെയും കുടുംബത്തെയും അക്രമിച്ചു മൂന്നു പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. നാലംഗ സംഘമാണ് മോഷണത്തിനു പിന്നിലെന്നു വീട്ടുകാര്‍ നല്‍കിയ മൊഴിയെ തുടര്‍ന്നു പോലീസ്അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ടൗണിലെ ഒരു ടെക്സ്റ്റയില്‍സിലെ സിസിടിവി ദൃശ്യം പരിശോധന നടത്തി രാത്രി സമയത്ത് ദൃശ്യത്തില്‍ പതിഞ്ഞ പത്തോളം പേരെ ചോദ്യം ചെയ്തുവെങ്കിലും മോഷ്ടാക്കളെ കുറിച്ചു പോലീസിനു യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.
ഈ സംഭവത്തിനു  ശേഷം വണ്ടിപ്പെരിയാര്‍ പോലീസ് രാത്രി കാല പരിശേധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ സംശയാസ്പദകമായ നിലയില്‍ തമിഴ്‌നാട് രജിസ്‌ട്രേഷഷനില്‍പ്പെട്ട ഒരു ബൈക്ക് പോലീസ് കണ്ടെത്തുകയും പോലീസ് സ്‌റ്റേഷനു നൂറു മീറ്റര്‍ അകലെ നിന്നും മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ജീവനക്കാരുടേതാണ് മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തുകയും പിന്നീട് ഒരു മാസത്തിനു ശേഷം പതിനേഴുകാരനടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കാലയളവില്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നും ചന്ദനമരം  മോഷ്ടിക്കാനുള്ള ശ്രമം മോഷ്ടാക്കള്‍ നടത്തിയെങ്കിലും ഇത് നടന്നില്ല.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അഞ്ച് കടകള്‍ കുത്തിതുറന്ന് മുപ്പതിനായിരത്തോളം രൂപ അപഹരിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരിയാര്‍ ഗോള്‍ഡ് മാര്‍ക്കറ്റില്‍ മോഷണം പതിവായതിനെ തുടര്‍ന്ന് വ്യാപാരികള്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചിരുന്നു.
ശബരിമല സീസണില്‍ ദേശിയ പാതയില്‍ തിരക്ക് വര്‍ധിച്ചിട്ടും പ്രധാന ടൗണായ വണ്ടിപ്പെരിയാറ്റില്‍ പോലീസ് പട്രോളിംഗ് ഇല്ലാത്തതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന മോഷണമെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് പട്രോളിംഗിനൊപ്പം ടൗണില്‍ സിസിടിവി സ്ഥാപിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top