ഭീകരശൃംഖലയ്ക്ക് ധനസഹായം: രമേഷ് ഷാ മുമ്പ് കച്ചവടക്കാരന്‍

ഗോരഖ്പൂര്‍: ഭീകരശൃംഖലയ്ക്ക് ധനസഹായം നല്‍കിയെന്ന പേരില്‍ ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ രമേഷ് ഷാ മുമ്പ് ജീവിക്കാനായി പച്ചക്കറി വില്‍പന നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മഹാരാഷ്ട്ര പോലിസുമായി ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് രമേഷ് ഷായെ (28) പിടികൂടിയത്. പിന്നീട് ഇയാള്‍ സത്യം മാര്‍ട്ട് എന്നു വിളിക്കുന്ന ഒരു പലചരക്കു കട നടത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പാകിസ്താനില്‍ നിന്നുള്ള ഭീകരശൃംഖലയ്ക്ക് ഒരുകോടി രൂപ ഇയാള്‍ കൈമാറിയതായാണ് എടിഎസ് റിപോര്‍ട്ട്.

RELATED STORIES

Share it
Top