ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഒന്നിക്കുക; എസ്ഡിപിഐ ദേശീയ കാംപയിന്‍കായംകുളം: ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് എസ്ഡിപിഐ കായംകുളം മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. മുക്കട ജങ്ഷനില്‍നിന്നും ആരംഭിച്ച ജാഥ ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് മണ്ണാമുറി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റ് കൂടിയായ ഐ സമീര്‍ പതാക ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറിയും ജാഥാ വൈസ് ക്യാപ്റ്റനും കൂടിയായ സവാദ് സ്വാഗതം ആശംസിച്ചു.കറ്റാനം, രണ്ടാംകുറ്റി, ചേരാവള്ളി, പത്തിയൂ ര്‍, വേലഞ്ചിറ, പുല്ലുകുളങ്ങര, കരീലക്കുളങ്ങര, കായംകുളം ടൗണ്‍ ചുറ്റി ഐക്യജങ്ഷനില്‍ ജാഥ സമാപിച്ചു. ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ ഷാജഹാന്‍ വീയപുരം, നഹാസ് കുട്ടനാട്, ഫൈസല്‍ പഴയങ്ങാടി, ഷാജഹാന്‍ കായംകുളം സംസാരിച്ചു.

RELATED STORIES

Share it
Top